മോഡുലാർ ഹോം

എന്താണ് പൂർവ്വ നിർമ്മിതി ഭവനം? അല്ലെങ്കിൽ പ്രീ ഫാബ്രിക്കേറ്റഡ് ഭവനം? അല്ലെങ്കിൽ മോഡുലാർ ഭവനം?

വീട് നിർമ്മിക്കാൻ ആവശ്യമായ വിവിധ നിർമ്മാണ ഘടകങ്ങൾ നിശ്ചിത സ്ഥലത്ത് കൊണ്ടുവന്ന് യോജിപ്പിച്ച് ഭവനം നിർമ്മിക്കുന്നതിനെയാണ് പൂർവ്വനിർമ്മിതി ഭവനം എന്ന് പറയുന്നത്.

രണ്ട് രീതിയിൽ പൂർവ്വ നിർമ്മിതി ഭവനം നിർമ്മിക്കാവുന്നതാണ്

a ) ഉപഭോക്താവിന് ആവശ്യമായ രൂപകൽപനയിൽ  ഭവനം നിർമ്മിക്കുന്നത്.

b) നിശ്ചിത മാതൃകയിൽ വീടിനാവശ്യമായ ഘടകങ്ങൾ ഒരു തൊഴിൽ ശാലയിൽ തയാർ ചെയ്ത് നിശ്ചയിച്ച സ്ഥലത്ത് കൊണ്ടുവന്ന് യോജിപ്പിക്കുന്നു.

2 . എന്താണ് പൂർവ്വ നിർമ്മിതി ഭവനത്തിന്റെ ഘടകങ്ങൾ?

കല്ല്,കട്ട, മണൽ, സിമന്റ്, കൽപണിജോലികൾ ഒന്നും തന്നെ അടിത്തറയുടെ മുകൾ ഭാഗത്ത് ഉണ്ടായിരിക്കുന്നതല്ല.

പൂർവ്വ നിർമ്മിതി വീടിന്റെ പ്രധാന ഭാഗം അതിന്റെ ഭിത്തിതന്നെ, അത് നിർമ്മാണശാലയിൽ നിർമ്മിക്കുന്നതാണ്.അതിന്റെ സാങ്കേതിക വിദ്യ വിദേശത്ത് വികസിപ്പിച്ചെടുത്തതാണ്. ഭിത്തി ഭാഗത്തിന്  ( Wall Panel ) 60cm വീതി 3 മീറ്റർ പൊക്കം 50 മില്ലീമീറ്റർ, 75 മില്ലീമീറ്റർ കനത്തിൽ ലഭ്യമാണ്. ഭിത്തിഭാഗം 4 മില്ലീമീറ്റർ വരുന്ന രണ്ട് സിമൻറ് ബോർഡിനകത്ത് സിമന്റ് വായൂവൽക്കരിച്ച് വികസിപ്പിച്ചിരിക്കുന്നു. അകത്ത് കമ്പി ഉണ്ടായിരിക്കുന്നതല്ല. ഭിത്തിഭാഗം മുറിക്കാനുള്ള യന്ത്രം ഉപയോഗിച്ച് മുറിക്കാവുന്നതാണ്. അങ്ങനെ മുറിച്ച ഭിത്തിയിൽ ജനൽ കട്ടള എന്നിവ പിടിപ്പിക്കാവുന്നതാണ്

ഒറ്റ നിലയായും, രണ്ട് നിലയായും പൂർവ്വ നിർമ്മിതി ഭവനം നിർമ്മിക്കാവുന്നതാണ്.മഴവെള്ളം വീഴുന്ന ഭാഗം കൂരയായി മാത്രമേ നിർമ്മിക്കാൻ പറ്റുകയുള്ളു. രണ്ട് നിലയായി ആണ് ചെയ്യുന്നതെങ്കിൽ രണ്ടാമത്തെ നില അടിത്തട്ട് പലക (Floor Board ) ഉപയോഗിച്ച് നിർമ്മിക്കാവുന്നതാണ്. ഭിത്തിഭാഗം, അടിത്തട്ട് പലക എന്നിവ ഇരുമ്പ് ചട്ടത്തിലാണ് പിടിപ്പിക്കുന്നത്. മേൽക്കൂര ഷിംഗിൾസ്, മേച്ചിലോട്, മേച്ചിൽ ഷീറ്റ് എന്നിവ ഉപയോഗിച്ച് മേയാവുന്നതാണ്.

അടിത്തറ

കോൺക്രീറ്റ് കട്ട ഉപയോഗിച്ച് അടിത്തറകെട്ടി മണൽ ഇടിച്ചുറപ്പിച്ച് മെറ്റൽ , മണൽ എന്നിവ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ടൈൽസ് പാകാവുന്നതാണ്.

ജനൽ, കട്ടള

സ്റ്റീൽ, അലൂമിനിയം,  തടി എന്നിവ ഉപയോഗിക്കാവുന്നതാണ്

ശുചിമുറി

ശുചിമുറിയുടെ ഭിത്തി ടൈൽസ് പാകാവുന്നതാണ്.

പ്ലമ്പിങ്ങ്, വയറിങ്ങ്

മൂടി വയ്ക്കപ്പെട്ട രീതിയിൽ ചെയ്യാവുന്നതാണ്

മച്ച് (Ceiling )

ജിപ്സം, പിവിസി, സിമൻറ് ബോർഡ്എന്നിവ സീലിംഗിന് അനുയോജ്യം.

പാതകം, ചുവരലമാര (Cupboard)

പാതകം, ചുവരലമാര (Cupboard) എന്നിവ ഭിത്തി ഭാഗത്ത് ഘടിപ്പിക്കാവുന്നതാണ്.

ചായം പൂശൽ (Painting)

സിമൻറ് ഭിത്തിപോലെ തന്നെ പ്ലാസ്റ്റിക് എമൽഷൻ ഭിത്തി ഭാഗത്ത് പൂശാവുന്നതാണ്

പൂർത്തിയാക്കാനെടുക്കുന്ന സമയം

പരമ്പരാഗത ഭവനത്തിന്റെ ഇരുപതിൽ ഒന്ന് സമയം മാത്രം മതിയാകും

ഉദാ: 1000 sqft പൂർത്തിയാകാൻ ശരാശരി 20 ദിവസം മതിയാകും.

പൂർവ്വ നിർമ്മിതി ഭവനം വിപുലമായി ഉപയോഗിക്കുന്നത് ജപ്പാൻ,അമേരിക്ക, ആസ്‌ട്രേലിയ , സ്വീഡൻ മുതലായ വികസിത രാജ്യങ്ങൾ ആണ്.ഇന്ത്യയിൽ പൂർവ്വനിർമിതി ഭവനം പ്രചാരത്തിലായി വരുന്നതേയുള്ളു. ഭാവി ഇന്ത്യയുടെ ഭവന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത് പൂർവ്വ നിർമ്മിതി ഭവനങ്ങളിലൂടെ ആയിരിക്കും. പ്രകൃതിക്ക് ഗുരുതരമായ ആഘാതമേൽപ്പിക്കുന്ന പരമ്പരാഗത നിർമ്മാണ വസ്തുക്കളായ പാറ, കല്ല്, കരിങ്കൽ കഷ്ണങ്ങൾ, മണൽ എന്നിവയുടെ അമിത ചൂഷണം ഭാവി തലമുറയുടെ ഭവന നിർമ്മാണ ആവശ്യങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്. ഇതിനുള്ള ഏക പരിഹാരം ആണ് പൂർവ്വ നിർമ്മിതി ഭവനങ്ങൾ. കേരളത്തിൽ അർജ്ജുൻ മോഡുലാർ ഹോം ആണ് പൂർവ്വനിർമ്മിതി ഭവന നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.

ഇതിനോടകം ചെറുതും വലുതുമായി 60 ൽ അധികം വീടുകൾ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 25 വർഷമായി മദ്ധ്യ കേരളത്തിൽ കായംകുളത്ത് ട്രസ് വർക്ക് , ലീക് പ്രൂഫ് എന്നിവ ചെയ്തുകൊണ്ടിരിക്കുന്ന പ്രശസ്ത സ്ഥാപനമാന് അർജുൻ മോഡുലാർ ഹോം. കൂടാതെ അർജുൻ ടാർപ്പോളിൻ ആൻഡ് പെറ്റ് ഐറ്റംസ് എന്ന പേരിൽ  രണ്ട് വ്യാപാര സ്ഥാപനങ്ങൾ കഴിഞ്ഞ ഇരുപത് വർഷമായി കായംകുളത്തും, ഓച്ചിറയിലുമായി നടത്തി വരുന്നു.

നിലവിൽ മധ്യ വർഗ്ഗക്കാർക്ക് വേണ്ടിയുള്ള നിശ്ചിത മാതൃകയിലുള്ള ആറ് വീടുകൾ ആണ് ഞങ്ങൾ തയ്യാർ ആക്കിയിട്ടുള്ളത്, താമസിയാതെ തന്നെ ഉപരി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പൂർവ്വ നിർമ്മിതി ഭവനങ്ങളുടെ മാതൃകകൾ തയ്യാർ ചെയ്യുന്നതാണ്.

1) ഒരു കിടക്കമുറി, പൂമുഖം , സ്വീകരണമുറി, അടുക്കള, ഒരു ശുചിമുറി എന്നിവ ചേർന്ന് 453 ചതുരശ്ര അടി
2) ഒരു കിടക്കമുറി, പൂമുഖം , സ്വീകരണമുറി, പ്രവർത്തി സ്ഥലം ,അടുക്കള, ഒരു ശുചിമുറി എന്നിവ ചേർന്ന് 503 ചതുരശ്ര അടി
3) രണ്ട് കിടക്കമുറി, പൂമുഖം , സ്വീകരണമുറി, അടുക്കള ,ഒരു ശുചിമുറിഎന്നിവ ചേർന്ന് 604 ചതുരശ്ര അടി
4) രണ്ട് കിടക്കമുറി, പൂമുഖം , സ്വീകരണമുറി, അടുക്കള ,ഒരു ശുചിമുറിഎന്നിവ ചേർന്ന് 629 ചതുരശ്ര അടി
5) മൂന്ന് കിടക്കമുറി, പൂമുഖം , സ്വീകരണമുറി, അടുക്കള ,രണ്ട് ശുചിമുറിഎന്നിവ ചേർന്ന് 971 ചതുരശ്ര അടി
6) മൂന്ന് കിടക്കമുറി, പൂമുഖം , സ്വീകരണമുറി, അടുക്കള ,രണ്ട് ശുചിമുറിഎന്നിവ ചേർന്ന് 821 ചതുരശ്ര അടി

കായംകുളം നിവാസിയും, കൊമേഴ്‌സ് ബിരുദധാരിയായ ശ്രീ .സുചിത്ത് ആണ് ഈ സംരംഭത്തിന്റെ ബുദ്ധി കേന്ദ്രം, 2010 മുതൽ ആണ് പൂർവ നിർമ്മിതി ഭവനത്തിന്റെ നിർമ്മാണ മേഖലയിലേക്ക് കടന്ന് വരുന്നത്.

പൂർവ നിർമ്മിതി ഭവനത്തിന്റെ ഗുണങ്ങൾ

1 . പരമ്പരാഗത വീടുകളുടെ പകുതി നിർമ്മാണ ചിലവ് മാത്രമേ വരുന്നുള്ളു

2. സമയ ലാഭം

3 . സ്ഥാപിക്കാൻ വളരെ എളുപ്പം

4 . ദിർഘ കാലത്തെ ഈട്

5 . അഭൗമ ഭംഗിയാർന്നത്

6 . മറ്റ് സ്ഥലങ്ങളിലേക്ക് യഥേഷ്ടം മാറ്റാവുന്നതാണ്

7 . ഭാരക്കുറവുള്ളത്

പോരാഴ്മകൾ

1 . പരമ്പരാഗത വീടുകളുടെ അത്ര ബലവത്തല്ല, പക്ഷെ ഇന്ന് CCTV Camera ചിലവ് കുറഞ്ഞതും വ്യാപകവും ആയതിനാൽ സുരക്ഷിതത്വത്തിനും പരിഹാരം ആയി.

2 . ബാങ്ക് ലോൺ മുതലായവയ്ക്ക് തടസ്സം ,  കേന്ദ്ര ഗവൺമെന്റ് പൂർവ്വ നിർമ്മിതി ഭവനത്തെ തത്വത്തിൽ അംഗീകരിച്ചതിനാൽ അതിനും പരിഹാരം ആയിട്ടുണ്ട്.

പൂർവ്വ നിർമ്മിതി ഭവന നിർമ്മാണ മേഖലയിലെ ഇംഗ്ലീഷ് പദങ്ങൾക്ക് തത്തുല്യമായ മലയാള പദങ്ങൾ പരിചയപ്പെടുത്തിയത് ശ്രീ സുചിത്ത് ആണ്.